കേരളത്തിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു വരേണ്ടതുണ്ട്. അത് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ശശി തരൂർ എന്ത് സാഹചര്യത്തിന്റെ, ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത് ഞങ്ങൾക്കറിയില്ലെന്ന് സതീശൻ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിൽ പുതുതായി 3 ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെട്ടത്. എന്നാൽ അങ്ങനെയെങ്കിൽ ഒരു മണ്ഡലത്തിൽ ശരാശരി 2000 സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടാവില്ലേ എന്നും വിഡി സതീശൻ ചോദിച്ചു.
‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശിതരൂർ പ്രശംസിച്ചത്.വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്തായി.2024ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ട് പ്രകാരം കേരളത്തിൻറെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ 5 ഇരട്ടി അധികമാണെന്ന് ലേഖനത്തിൽ പറയുന്നു.
advertisement
കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി ശശി തരൂർ എംപി നോക്കി കാണുന്നു എന്ന് ലേഖനം പങ്കുവച്ച് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.