"സി എം രവീന്ദ്രന് കോവിഡ് ബാധിച്ചതായി അറിയാം. ഇപ്പോഴും അസുഖം ഉള്ളതായി മാധ്യമങ്ങളിൽ നിന്ന് മനസ്സിലായി. എന്താണ് അസുഖം എന്ന് കൂടുതലായി അറിയില്ല, " ഇതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ പ്രതികരണം.
അതേസമയം കള്ളക്കടത്ത് കേസിലെ കുറ്റാരോപിതർക്ക് ഒളിത്താവളം ഒരുക്കുന്ന മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അറിവോടു കൂടിയാണ് ഈ നാടകം എന്നും സുരേന്ദ്രൻ ആരോപിച്ചു.
advertisement
You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്
മുൻപ് പി ജയരാജന് വേണ്ടി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്ക് ഇടതുസർക്കാർ പ്രമോഷൻ നൽകിയിരുന്നു. സമാനമായ നീക്കങ്ങളാണ് ഇപ്പോഴും നടക്കുന്നത്. എം ശിവശങ്കറിനെ പോലെ സി എം രവീന്ദ്രനും കേന്ദ്ര ഏജൻസികളിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്ന രവീന്ദ്രൻ മെഡിക്കൽ ബോർഡ് തീരുമാനത്തിന് ശേഷം ഇ ഡി യെ നിലപാട് അറിയിച്ചേക്കും. മൂന്നാം തവണയാണ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്.
You may also like:'സി എം രവീന്ദ്രന്‍ സത്യസന്ധനും മാന്യനും; അസുഖമാണെങ്കിൽ ചികിത്സിച്ചേ പറ്റൂ': മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. എന്നാൽ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. മൂന്നാമതും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരിക്കെയാണ് ഇത്തവണ ആശുപത്രിയിൽ എത്തിയത്.