TRENDING:

വേണം, സംസ്ഥാനത്തിന് ഒരു എയർ ആംബുലൻസ് ഉടൻ: ഡോ സുൽഫി നൂഹു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് എത്രയും പെട്ടെന്ന് എയർ ആംബുലൻസ് ആരംഭിക്കണമെന്ന് ഡോ. സുൽഫി നൂഹു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. സുൽഫി നൂഹു ഇക്കാര്യം ഉന്നയിക്കുന്നത്. എയർ ആംബുലൻസിന്‍റെ അഭാവത്തിൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്രശ്രമം നടക്കുകയാണ്. വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നും അതിനാൽ കേരളത്തിൽ എത്രയും പെട്ടെന്ന് എയർ ആംബുലൻസ് ആരംഭിക്കണമെന്നും ഡോ സുൽഫി നൂഹു പറയുന്നു.
advertisement

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്. എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

'നാല് എയർപോർട്ടുള്ള കേരളത്തിൽ പിഞ്ചുകുഞ്ഞുമായി എന്തിന് റോഡിലൂടെ പായണം' - രോഷത്തോടെ സോഷ്യൽമീഡിയ

വഴിമാറി കൊടുക്കുക; 15 ദിവസം പ്രായമായ അവളുടെ ഹൃദയം രക്ഷിക്കാൻ അവർ വരുന്നു

വേണം എയർ ആംബുലൻസ് ഉടനെ !!

എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ് .

advertisement

ഉദ്യമം വിജയിക്കട്ടെ

പക്ഷേ മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.

വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല.

കേരളത്തിൽ ഉടൻ ആരംഭിക്കണം എയർ ആംബുലൻസ് .

നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്.

എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കും .

സൃഷ്ടിക്കണം

ഡോ സുൽഫി നൂഹു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേണം, സംസ്ഥാനത്തിന് ഒരു എയർ ആംബുലൻസ് ഉടൻ: ഡോ സുൽഫി നൂഹു