'നാല് എയർപോർട്ടുള്ള കേരളത്തിൽ പിഞ്ചുകുഞ്ഞുമായി എന്തിന് റോഡിലൂടെ പായണം' - രോഷത്തോടെ സോഷ്യൽമീഡിയ
Last Updated:
തിരുവനന്തപുരം: ആംബുലൻസിനുള്ളിൽ കേവലം 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞ്. കുഞ്ഞു മകളുടെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിന് അവളുടെ അച്ഛനമ്മമാർ അവളെയും കൊണ്ട് താണ്ടേടത് മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര. ഇന്ന് രാവിലെ 10 മണിക്ക് അവർ ആംബുലൻസിൽ യാത്ര പുറപ്പെട്ടു. ഹൃദയ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ആണ്.
സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ട് KL-60: J 7739 ആംബുലൻസ് യാത്ര ചെയ്യേണ്ടത് ഏകദേശം 620 കിലോമീറ്റർ. ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം. ചൈൽഡ് പ്രൊട്ടെക്റ് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ്. യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ നിരക്കും, പൊതുജനം കൂടി സഹകരിച്ചാൽ ഈ മകളുടെ ശസ്ത്രക്രിയ എത്രയും വേഗം നടത്താം.
അതേസമയം, നാല് എയർപോർട്ടുള്ള കേരളത്തിൽ എന്തിനാണ് പിഞ്ചുകുഞ്ഞുമായി റോഡിലൂടെ പായുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പിടയുന്ന കുഞ്ഞു ജീവനുമായി കേരളത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് റോഡിലൂടെ വഴിമാറി തരണേന്നും പറഞ്ഞു ആംബുലൻസ് ഓടിവരുമ്പോൾ വോട്ട് തരണേന്നും പറഞ്ഞു രാഷ്ട്രീയ മേലാളന്മാർ ഹെലികോപ്റ്ററിൽ കേരളം ചുറ്റുകയാണെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.
advertisement

ഇത്തരം സഹചര്യങ്ങളിൽ ഒരു എയർ ആംബുലൻസ് ആവശ്യമാണെന്നും അത് സർക്കാർ ചെയുന്നില്ലേൽ കേരളത്തിലെ ജനങ്ങൾ വിചാരിച്ചാൽ ഒരു ദിവസം കൊണ്ട് വാങ്ങാൻ കഴിയുമെന്ന് ചലഞ്ച് ചെയ്യുന്നവരും സോഷ്യൽമീഡിയയിൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 16, 2019 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാല് എയർപോർട്ടുള്ള കേരളത്തിൽ പിഞ്ചുകുഞ്ഞുമായി എന്തിന് റോഡിലൂടെ പായണം' - രോഷത്തോടെ സോഷ്യൽമീഡിയ


