TRENDING:

എ കെ ശശീന്ദ്രൻ മൂന്നുതവണ ജയിച്ച 'ക്ലോക്ക്' അപരനായ പി കെ ശശീന്ദ്രന്; പിന്നാലെ അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

Last Updated:

എൻ‌സിപി ശരദ് പവാർ വിഭാഗം നേതാവായ എ കെ ശശീന്ദ്രന്റെയും അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായ പി കെ ശശീന്ദ്രന്റെയും പത്രിക വരണാധികാരി അംഗീകരിക്കുകയായിരുന്നു. എ കെ ശശീന്ദ്രൻ കഴിഞ്ഞ മൂന്നു തവണയായി മത്സരിച്ച് ജയിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ പി കെ ശശീന്ദ്രന് ലഭിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡ‍ലത്തിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങൾ. കോഴിക്കോട് കളക്ടറേറ്റിൽ സൂക്ഷ്മ പരിശോധനക്കിടെയാണ് സംഭവം. ഇടതു മുന്നണി സ്ഥാനാർത്ഥി എ കെ ശശീന്ദ്രന്റെ അപരനായി പത്രികകൊടുത്ത സ്ഥാനാർത്ഥി പി കെ ശശീന്ദ്രന്റെ രസീസ് തട്ടിയെടുത്ത് ഓടിക്കളഞ്ഞുവെന്നാണ് പരാതി. പികെ ശശീന്ദ്രൻ രണ്ട് പത്രികകളാണ് സമർപ്പിച്ചിരുന്നത്. ഒന്ന് അപരനായും രണ്ടാമത്തേത് എൻസിപി അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായും.
എ കെ ശശീന്ദ്രൻ
എ കെ ശശീന്ദ്രൻ
advertisement

എൻ‌സിപി ശരദ് പവാർ വിഭാഗം നേതാവായ എ കെ ശശീന്ദ്രന്റെയും അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയായ പി കെ ശശീന്ദ്രന്റെയും പത്രിക വരണാധികാരി അംഗീകരിക്കുകയായിരുന്നു. എ കെ ശശീന്ദ്രൻ കഴിഞ്ഞ മൂന്നു തവണയായി മത്സരിച്ച് ജയിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ പി കെ ശശീന്ദ്രന് ലഭിക്കുകയും ചെയ്തു. ചിഹ്നം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാമനിർ‌ദേശ പത്രിക പരിശോധന നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രസീത് കൈമാറുന്ന സമയം വേറൊരാൾ വന്ന് രസീത് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

advertisement

എൻസിപി അജിത് പവാർ വിഭാഗം പ്രതിനിധിയായ പി കെ ശശീന്ദ്രന്റെ പത്രിക വരണാധികാരി ആദ്യം സ്വീകരിച്ചു. എന്നാൽ ചില എതിർപ്പ് ഉയർന്നു. ഇതേ തുടർന്ന് പുനഃ പരിശോധനയ്ക്കായി വീണ്ടും വിളിച്ചു വരുത്തി. വീണ്ടും പരിശോധിക്കാൻ എടുത്തപ്പോൾ ഒരാൾ രസീതുമായി കടന്നു കളയുകയായിരുന്നു. തങ്ങളുടെ വിഭാഗവുമായി ഒരുബന്ധവുമില്ലാത്തയാളാണ് രസീതുമായി ഓടിപ്പോയതെന്ന് പി കെ ശശീന്ദ്രൻ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മന്ത്രി ശശീന്ദ്രന് തിരിച്ചടിയാണ് മറുവിഭാഗത്തിൻ്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്

അതേസമയം, എലത്തൂരിലെ സ്ഥാനാർത്ഥിയുടെ രസീതുമായി അജ്ഞാതൻ കടന്നു കളഞ്ഞ സംഭവത്തില്‍ പരാതി നൽകുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ജില്ലാ കളക്ടർക്ക് പരാതി നൽകും. രസീത് നഷ്ടപ്പെട്ടാൽ സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Dramatic scenes unfolded at the Kozhikode Collectorate during the scrutiny of nomination papers for the Elathur Assembly constituency. The controversy centers around P.K. Saseendran, an " namesake" candidate from the NCP (Ajit Pawar faction), who was allotted the 'Clock' symbol—the same symbol under which LDF candidate A.K. Saseendran has won the last three elections.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ കെ ശശീന്ദ്രൻ മൂന്നുതവണ ജയിച്ച 'ക്ലോക്ക്' അപരനായ പി കെ ശശീന്ദ്രന്; പിന്നാലെ അജ്ഞാതൻ രസീത് തട്ടിയെടുത്തോടി
Open in App
Home
Video
Impact Shorts
Web Stories