ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെ 4 പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
advertisement
Also Read-ഇടുക്കിയിൽ പതിനേഴുകാരൻ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു
ഉറക്കിക്കിടത്തി അമ്മ അലക്കാൻ പോയി; ഒന്നേകാൽ വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്- അഞ്ജലി ദമ്പതികളുടെ ഒരു വയസ്സും മൂന്നു മാസവും പ്രായമായ മകന്‍ ശബരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.
കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശബരിയുടെ അച്ഛന്‍ ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് മൂത്ത സഹോദരങ്ങള്‍. സംഭവത്തില്‍ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
