advertisement

ഇടുക്കിയിൽ പതിനേഴുകാരൻ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു

Last Updated:

ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സ്റ്റേ കമ്പിയിൽ പിടിക്കുകയും തുടർന്ന് ഷോക്കേൽക്കുകയുമായിരുന്നുവെന്നുമാണ് സൂചന

ഇടുക്കി: പതിനേഴുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബൈസൺവാലി ടീ കമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സ്റ്റേ കമ്പിയിൽ പിടിക്കുകയും തുടർന്ന് ഷോക്കേൽക്കുകയുമായിരുന്നുവെന്നുമാണ് സൂചന. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
ഉറക്കിക്കിടത്തി അമ്മ അലക്കാൻ പോയി; ഒന്നേകാൽ വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു
പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്- അഞ്ജലി ദമ്പതികളുടെ ഒരു വയസ്സും മൂന്നു മാസവും പ്രായമായ മകന്‍ ശബരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.
കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശബരിയുടെ അച്ഛന്‍ ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് മൂത്ത സഹോദരങ്ങള്‍. സംഭവത്തില്‍ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
advertisement
എഴുപത്തഞ്ചുകാരിയെ പതിനാലുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു; ഇടുക്കിയിൽ വയോധിക അവശനിലയിൽ
എഴുപത്തഞ്ചുകാരിയെ പതിനാലുകാരന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്‌തതായി പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. വയോധികയുടെ ർത്താവ് പ്രായാധിക്യത്താൽ കിടപ്പിലാണ്. അദ്ദേഹത്തെ കാണാൻ എന്ന തരത്തിൽ വീട്ടിൽ വന്ന ബാലൻ വയോധികയുടെ വായിൽ തുണി തിരുകി അവരുടെ കഴുത്തിൽ കയറിട്ട് കുരുക്കിയാണ് അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ജോലി കഴിഞ്ഞു വീട്ടിൽ വന്ന മരുമകൻ വീടിന്റെ കതകു തുറന്നപ്പോളാണ് അവശനിലയില്‍ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലനെ കണ്ടത്ൻ. വയോധികയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.  വണ്ടന്മേട് പോലീസ് കേസ് എടുത്തു. നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകാത്ത കുറ്റാരോപിതനെ ജെ ജെ ബോർഡിൻറെ മുമ്പിൽ പോലീസ് ഹാജരാക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ പതിനേഴുകാരൻ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement