TRENDING:

മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്നും നീക്കി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മൂത്തേടത്ത് ഡി.വൈ.എഫ്.ഐ നടത്തിയ കൊലവിളി മുദ്രാവാക്യ പ്രകടനത്തിൽ അച്ചടക്ക നടപടിയുമായി ജില്ലാ നേതൃത്വം.  മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷെഫീഖിനെ ഡിവൈഎഫ്ഐയുടെ  എല്ലാ ചുമതലകളിൽ നിന്നും നീക്കിയെന്ന് ജില്ലേ നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു.
advertisement

ഷെഫീക്കാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നയിച്ചത്.   ജൂൺ 18 നായിരുന്നു അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തെ ഓർമ്മിപ്പിക്കുന്ന  കൊലവിളി മുദ്രവാക്യം മുഴക്കിയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധപ്രകടനം യൂത്ത് കോൺഗ്രസിനെതിരെ ആയിരുന്നെങ്കിലും മുദ്രാവാക്യം വിളിച്ചത് കൊല്ലപ്പെട്ട എംഎസ്എഫ് പ്രവർത്തകനെതിരെയായിരുന്നു.

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു പ്രകടനത്തിലെ  മുദ്രാവാക്യങ്ങൾ . ഞായറാഴ്ചയാണ് ഇതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നതും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതും.

advertisement

You may also like:'പ്രവാസികളോട് സര്‍ക്കാര്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നു; ടെസ്റ്റ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണം: ഉമ്മൻ ചാണ്ടി [NEWS]''ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ എറിഞ്ഞിട്ടില്ല'; മലപ്പുറത്ത് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ [NEWS] 'എന്താണിവിടെ നടക്കുന്നത്? ഇത് പറ്റില്ല;' സെക്രട്ടേറിയറ്റിലെ ഞാറ്റുവേല ചന്തയിലെ ആൾക്കൂട്ടം കണ്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ [NEWS]

advertisement

സംഭവം വിവാദമായിട്ടും പ്രവർത്തകർക്ക് എതിരെ നടപടി എടുക്കാത്ത ഡിവൈഎഫ്ഐ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞ ഡിവൈഎഫ്ഐ,  പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആദ്യം പ്രതികരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷെഫീഖിനെ എല്ലാ സംഘടന ചുമതലകളിൽ നിന്നും നീക്കിയുള്ള ജില്ലാ സെക്രട്ടറി പി കെ മുബഷീറിൻറെ പ്രസ്താവന പുറത്തു വന്നത്.

അതേസമയം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും . എടക്കര പോലീസ് സ്റ്റേഷനിലേക്ക് ഇരുകൂട്ടരും പ്രതിഷേധ മാർച്ച് നടത്തി. കൊലവിളി മുദ്രാവാക്യം മുഴക്കിയ ഡി വൈ എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരുന്നു പ്രതിഷേധ പ്രകടനം .

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്നും നീക്കി
Open in App
Home
Video
Impact Shorts
Web Stories