TRENDING:

ബിജെപി പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ്; 'ബിജെപി പ്രവര്‍ത്തകര്‍ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന പ്രതിഷേധമാണ്'; തോമസ് ഐസക്

Last Updated:

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ലെന്നും പെട്രോള്‍ വിലവര്‍ധനവിനെതിരെ ആ കുട്ടുയുടെ ഉള്ളിലും പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മരം കൊള്ളയ്‌ക്കെതിരെ ആറ്റിങ്ങലില്‍ ബിജെപി നടത്തിയ സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നതില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ആറ്റിങ്ങലില്‍ നടന്ന ബിജെപി പ്രതിഷേധത്തില്‍ 'പെട്രോള്‍ വില സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക- ഡിവൈഎഫ്‌ഐ' എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധിച്ചത്.
തോമസ് ഐസക്
തോമസ് ഐസക്
advertisement

പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും എന്നും തോമസ് ഐസക് പറഞ്ഞു. ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ലെന്നും പെട്രോള്‍ വിലവര്‍ധനവിനെതിരെ ആ കുട്ടുയുടെ ഉള്ളിലും പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read-ഡിവൈഎഫ്ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധം!

advertisement

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ.

ആറ്റിങ്ങലില്‍ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയില്‍ ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാന്‍ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്‌ഐയുടെ ഒരു പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിക്കില്ല എന്നത് നൂറു തരം.

പക്ഷേ, ഇവിടെ പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെയാണ് പ്ലക്കാര്‍ഡ്. ഈ പ്ലക്കാര്‍ഡ് പിടിച്ച പെണ്‍കുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പെട്രോള്‍ വില ഇങ്ങനെ കുതിച്ചുയരുന്നതില്‍ ആ പ്രവര്‍ത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.

advertisement

ആ കുട്ടിയെ ട്രോളുന്നതില്‍ അര്‍ത്ഥമില്ല. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ്; 'ബിജെപി പ്രവര്‍ത്തകര്‍ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന പ്രതിഷേധമാണ്'; തോമസ് ഐസക്
Open in App
Home
Video
Impact Shorts
Web Stories