"സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി, ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി" കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ
ആർ എസ് എസ് തലവനല്ലേ..?" റിയാസ് ചോദിക്കുന്നു.
റിയാസിന്റെ കുറിപ്പ് പൂർണരൂപത്തിൽ
UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി. അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ? RSS കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്കെന്തിനാ പ്രത്യേകം ഒരു കൺവീനർ? സംഘപരിവാർ, യു ഡി എഫ്, എസ് ഡി പി ഐ, വെൽഫെയർപാർട്ടി,ചില മാധ്യമ തമ്പുരാക്കന്മാർ, എന്നിവരടങ്ങിയ "എൽ ഡി എഫ് സർക്കാർ അട്ടിമറി മുന്നണി" കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർ എസ് എസ് തലവനല്ലേ..?
advertisement
കേരളത്തിലെ മന്ത്രിമാരെ രാജിവെപ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിയും വെച്ചു!
ഞായറാഴ്ചയാണ് ബെന്നി ബഹനാൻ എംപി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്ന് അദ്ദേഹം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. പകരം എം.എം.ഹസനെ നിർദേശിക്കുകയാണെന്നു യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറെ അറിയിച്ചു.
Also Read യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജി പ്രഖ്യാപിച്ച് ബെന്നി ബഹനാൻ; രാജിക്കത്ത് ഇന്ന് കൈമാറും
ഇതിനിടെ കെപിസിസി പ്രചാരണസമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരനും രാജിവച്ചു. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിച്ചാണു രാജിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ മുരളി വ്യക്തമാക്കിയിരിക്കുന്നത്.
