നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Happy Anniversary | മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മുഹമ്മദ് റിയാസ്

  Happy Anniversary | മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി മുഹമ്മദ് റിയാസ്

  '1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹ വാർഷിക ആശംസകൾ'

  Pinarayi Vijayan, Kamala

  Pinarayi Vijayan, Kamala

  • Share this:
   മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റും മരുമകനുമായ പി.കെ.മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലെ ഒരു ചെറിയ കുറിപ്പിലൂടെയാണ് റിയാസിന്‍റെ ആശംസ സന്ദേശം. '1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായത്.
   വിവാഹ വാർഷിക ആശംസകൾ'.. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രത്തിനൊപ്പം റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

   തൈക്കണ്ട‌ിയിൽ കമലയും പിണറായി വിജയനും ഒന്നിച്ച് ജീവിതയാത്ര ആരംഭിച്ചിട്ട് ഇന്ന് നാൽപ്പത്തിയൊന്ന് വർഷം തികയുകയാണ്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങൾക്കും ജയിൽവാസത്തിനും ശേഷമായിരുന്നു തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി.കമലയുമായുള്ള സഖാവ് പിണറായി വിജയന്‍റെ വിവാഹം.

   അന്ന് സിപിഎഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലായിരുന്നു വിവാഹക്ഷണ പത്രിക. സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാസ്റ്ററുടെ മകള്‍ ടി.കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ലളിതമായ കല്യാണക്കത്തിലെ വാചകങ്ങള്‍.

   മകൾ വീണയുടെയും മുഹമ്മദ് റിയാസിന്‍റെയും വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയും ഭാര്യ കമലയും


   ലളിതമായ ചടങ്ങിൽ ആരംഭിച്ച ആ ജീവിത യാത്ര ഇന്ന് നാല്‍പ്പത്തിയൊന്നാം വർഷത്തിലെത്തി നിൽക്കുകയാണ്..
   Published by:Asha Sulfiker
   First published:
   )}