TRENDING:

ശബരിമല സ്വർണക്കൊളള: നടൻ ജയറാമിന് ഇ ഡി നോട്ടീസ്; പോറ്റിയുമായുളള ഇടപാടുകൾ പരിശോധിക്കും

Last Updated:

കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. നടന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി നോട്ടീസ് അയച്ചത്. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് വ്യക്തത വരുത്താനാണ് ഇ.ഡിയുടെ നീക്കം.
News18
News18
advertisement

ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവിൽ എന്തെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു. പ്രതികൾ ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും നടന് സ്വർണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമാണ് എസ്‌.ഐ.ടി കണ്ടെത്തിയത്. ജയറാമിനെ കുറ്റപത്രത്തിൽ പ്രധാന സാക്ഷിയാക്കാനായിരുന്നു എസ്‌.ഐ.ടിയുടെ തീരുമാനം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് വെച്ചാണ് പരിചയപ്പെട്ടതെന്നും ഭക്തൻ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് ഇയാളുമായി ഉള്ളതെന്നുമാണ് ജയറാം മുൻപ് നൽകിയ മൊഴി. പോറ്റിയുടെ നിർദ്ദേശപ്രകാരം കട്ടിളപ്പാളികൾ വീട്ടിൽ കൊണ്ടുവന്ന് പൂജ നടത്തിയിരുന്നുവെന്നും എന്നാൽ സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും നടൻ വിശദീകരിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊളള: നടൻ ജയറാമിന് ഇ ഡി നോട്ടീസ്; പോറ്റിയുമായുളള ഇടപാടുകൾ പരിശോധിക്കും
Advertisement
Open in App
Home
Video
Impact Shorts
Web Stories