ഇ ഡിയുടെ കണ്ടെത്തലുകൾ എൻ ഐ എ അന്വേഷണത്തിന് വിരുദ്ധമെന്ന വാദം തെറ്റ്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് നേരത്തെ കോടതിയിൽ സമർപ്പിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയ കാര്യങ്ങളാണ് തുടർന്ന് കോടതിയിൽ സമർപ്പിച്ചത്.
You may also like:എം.ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു; സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥന [NEWS]'ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചു' - ദളിത് ഓട്ടോഡ്രൈവർ ചിത്രലേഖ [NEWS] അമ്മയ്ക്ക് പ്രണയബന്ധം; കലിപൂണ്ട 21കാരൻ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി [NEWS]
advertisement
ലൈഫ് മിഷനിലും സ്വർണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്
. എന്തിനാണ് ശിവശങ്കർ സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയത് എന്നതാണ് ചോദ്യം. ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം ലഭിക്കാനാണ് വിവരങ്ങൾ കൈമാറിയത്.
2018ലും 2019ലും ശിവശങ്കർ കസ്റ്റംസ്/ എയർപോർട്ട് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മൂന്ന് - നാല് പ്രാവശ്യം ശിവശങ്കർ ഇവരെ വിളിച്ചതായി സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് മുൻ പരിചയമില്ലാത്ത സ്വപ്നയുമായി ചേർന്ന് ലോക്കർ തുറക്കാൻ തയ്യാറായത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്. ഈ ലോക്കറിൽ നിന്നാണ് എൻ ഐ എ 64 ലക്ഷം രൂപ പിടിച്ചെടുത്തത്.
ലൈഫ്മിഷൻ സി ഇ ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ് മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി ഇ ഒ യു.വി ജോസ്, തന്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കർ കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ഇ.ഡി സമർത്ഥിക്കുന്നുണ്ട്.