അമ്മയ്ക്ക് പ്രണയബന്ധം; കലിപൂണ്ട 21കാരൻ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- Published by:Joys Joy
- news18india
Last Updated:
പിറ്റേന്ന് സ്ത്രീയുടെ സഹോദരി പാടത്തേക്ക് പോകാൻ എത്തിയപ്പോൾ അമ്മ നേരത്തെ വയലിലേക്ക് പോയതായി ഇയാൾ പറയുകയായിരുന്നു.
ഹാവേരി: അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇരുപത്തിയൊന്നുകാരനെ കർണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗാവി പൊലീസ് അറസ്റ്റ് ചെയ്തു. വാനഹള്ളി പ്രദേശവാസിയായ 21 വയസുള്ള ശിവപ്പയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് പരപുരുഷൻമാരുമായുള്ള ബന്ധം മകന് ഇഷ്ടമായിരുന്നില്ലെന്നും ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കം ബലാത്സംഗത്തിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.
advertisement
advertisement
അതേസമയം, അമ്മയ്ക്ക് നിരവധി പുരുഷൻമാരുമായി ബന്ധമുണ്ടെന്ന് യുവാവിനോട് പ്രദേശവാസികൾ പറഞ്ഞു. ഇതിൽ കുപിതനായ യുവാവ് അമ്മയുമായി പല സമയത്തും വഴക്കിട്ടു. സംഭവത്തിന് ഒരാഴ്ച മുമ്പ് അമ്മയുമായി വഴക്കിട്ട യുവാവ് കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ അമ്മ കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
advertisement
നവംബർ 12ന് രാവിലെ സഹോദരിക്ക് ഒപ്പം പാടത്തേക്ക് പോയ സ്ത്രീ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തി. അന്നേദിവസം, വൈകുന്നേരം മദ്യവുമായി എത്തിയ മകൻ അമ്മയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടർന്ന് അമ്മയെ ഇയാൾ പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെവച്ച് വീണ്ടും തർക്കം ഉണ്ടാകുകയും തർക്കത്തിന് ഒടുവിൽ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക ആയിരുന്നെന്നും ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
പിറ്റേന്ന് സ്ത്രീയുടെ സഹോദരി പാടത്തേക്ക് പോകാൻ എത്തിയപ്പോൾ അമ്മ നേരത്തെ വയലിലേക്ക് പോയതായി ഇയാൾ പറയുകയായിരുന്നു. എന്നാൽ, അന്ന് വൈകുന്നേരവും സ്ത്രീ മടങ്ങി എത്താത്തതിനെ തുടർന്ന് സഹോദരിയും മകളും തെരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.