ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ശിവശങ്കർ

Last Updated:

ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ വിസമ്മതിച്ചതോടെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് ശിവശങ്കർ കോടതിയിൽ

ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ വിസമ്മതിച്ചതോടെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന ഗുരുതര ആരോപണമാണ് ശിവശങ്കർ കോടതി മുൻപാകെ ഉന്നയിച്ചത്. എൻഫോഴ്സ്മെൻറിന് എതിരായ വാദങ്ങൾ ശിവശങ്കർ കോടതിയ്ക്ക് എഴുതി നൽകി. നേരത്തെയുള്ള മൊഴികൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇ.ഡി ഇപ്പോൾ വിശദീകരിക്കുന്നത്.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാനായി ശിവശങ്കർ കസ്റ്റംസിനെ വിളിച്ചു എന്നാണ് ഇ.ഡി.യുടെ വാദം. ഇത് ശിവശങ്കറുടെ മൊഴിയിൽ സമ്മതിച്ചു എന്ന് ഇ.ഡി പറയുന്നുണ്ട്. എന്നാൽ ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു. ഇത്തരത്തിൽ ഒരു മൊഴി ഇ.ഡിയ്ക്ക് ശിവശങ്കർ നൽകിയിട്ടില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇ.ഡിയുടെ ശ്രമം. മാധ്യമങ്ങൾക്ക് ഇ.ഡി. വിവരങ്ങൾ ചോർത്തി നൽകുന്നു എന്നതാണ് മറ്റൊരു ആരോപണം.പ്രതിയായ തനിക്കെതിരെ മാധ്യമ വിചാരണ നടത്താനാണ് ശ്രമമെന്നും ശിവശങ്കർ പറയുന്നു.
advertisement
ജൂലൈ 31, 2019 ൽ ആണ് യൂണിടാക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടത്. അതിനും ഒരു വർഷം മുൻപാണ് താൻ ലൈഫ്മിഷൻ സി.ഇ.ഒ.ആയിരുന്നത്. അതിനാൽ ലൈഫ്മിഷൻ പദ്ധതിയിൽ കമ്മീഷൻ കൈപ്പറ്റി എന്ന് പറയുന്നത് തെറ്റാണെന്നും ശിവശങ്കർ എഴുതി നൽകിയിട്ടുണ്ട്. ലോക്കറിൽ കണ്ടെത്തിയ പണം തൻ്റേതാണെന്ന ഇ.ഡി.യുടെ വാദത്തെയും ശിവശങ്കർ എതിർക്കുന്നു. ഇത് സ്വപ്നയെ രക്ഷിക്കാനുള്ള ശ്രമമാണ്.
വാട്സ് ആപ് മെസേജുകൾ തെറ്റായി വ്യാഖ്യാനിച്ചാണ്, ലോക്കറിലെ പണം ശിവശങ്കറിൻ്റേതാണെന്ന നിഗമനത്തിൽ ഇ.ഡി എത്തിച്ചേർന്നതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. തൻറെ നിർദ്ദേശപ്രകാരമല്ല സ്വപ്നയും സംയുക്ത ലോക്കർ ആരംഭിച്ചത്. ഇത് വേണുഗോപാലിൻ്റെ മൊഴിയിൽ വ്യക്തമാണ്. യാദൃശ്ചികമായാണ് സംയുക്ത ലോക്കർ എടുത്തതെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ടെന്ന് കോടതിയെ ബോധിപ്പിക്കുന്നു. കൂടാതെ ഇതിന് സഹായകമാകുന്ന വാടിസ് ആപ് ചാറ്റുകളും സമർപ്പിച്ചിട്ടുണ്ട്.
advertisement
ശിവശങ്കർ കോടതിയിൽ നൽകിയ കുറിപ്പിന് ഇ.ഡിയുടെ മറുപടി മാധ്യമങ്ങൾക്ക് നൽകി. വാട്സ് ആപ് ചാറ്റുകളിൽ സ്വർണ്ണ കള്ളക്കടത്തിലും ലൈഫ് മിഷൻ പ്രോജക്റ്റുകളിലും സ്വപ്നയ്ക്കും ശിവശങ്കറിനുമുള്ള പങ്കാളിത്തം വ്യക്തമാണെന്ന് ഇ.ഡി നൽകിയ മറുപടിയിൽ പറയുന്നു. കോഴ സ്വീകരിച്ചതിനും തെളിവുണ്ട്ശിവശങ്കർ കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ ആ ചാറ്റുകൾ ഉൾപ്പെടുത്തിയിട്ടില്ല. അവ ബോധപൂർവ്വം മറച്ചു വച്ചു കൊണ്ടാണ് ശിവശങ്കർ നിരപരാധിയാണെന്ന് പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനിടയിൽ, എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കോഴ സ്വീകരിച്ചിട്ടുണ്ട്. കെ- ഫോൺ, സ്മാർട്ട്സിറ്റി കൊച്ചി തുടങ്ങിയ കരാറുകളിലും കോഴ ലഭിച്ചിട്ടുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ശിവശങ്കർ ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ സ്വപ്‌നയുമായി പങ്കുവച്ചിട്ടുണ്ട്. ശിവശങ്കറുമായി അടുത്ത വ്യക്തികളുടെ പങ്കും അന്വേഷണ പരിധിയിൽ വരുമെന്നും ഇ.ഡി.ചൂണ്ടിക്കാട്ടുന്നു. വാദത്തിൻ്റെ ചുരുക്കം എന്ന രീതിയിൽ ശിവശങ്കർ സമർപ്പിച്ച കുറിപ്പിൽ പറയുന്ന ചിലത് കോടതിയിൽ ഉന്നയിക്കാത്ത കാര്യങ്ങളാണെന്നും ഇ.ഡി. ആരോപിക്കുന്നു. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിവശങ്കറിന് കോഴ ലഭിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ശിവശങ്കർ
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement