TRENDING:

സ്കൂളുകളിലെ പ്രധാനധ്യാപക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരവുമായി വിദ്യാഭ്യാസ വകുപ്പ്; 1653 പ്രൈമറി അധ്യാപകർക്ക് സ്ഥാനക്കയറ്റം

Last Updated:

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:സ്‌കൂളുകളിലെ (School) പ്രധാനധ്യാപക(Head Teacher) പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരവുമായി വിദ്യാഭ്യാസ വകുപ്പ്(Education Department) സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇത് വ്യാപക പരാതികള്‍ക്കും ഇടയാക്കിയിരുന്നു.
advertisement

ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. സംസ്ഥാനത്തെ സ്‌കൂളുകളിലെ 1653 പ്രൈമറി അധ്യാപകര്‍ക്ക് പ്രധാനധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി.നിയമക്കുരുക്കില്‍പ്പെട്ട പ്രമോഷന്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പ്രൈമറി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ആയിരത്തില്‍പരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്തും.

advertisement

540 തസ്തികകള്‍ വകുപ്പ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തില്‍ പരം തസ്തികകളില്‍ ബാക്കി വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും.സംസ്ഥാനത്തെ എല്‍പി, യുപി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപക പ്രമോഷന് 50 വയസ്സ് പൂര്‍ത്തിയായ അധ്യാപകര്‍ക്ക് വകുപ്പുതല പരീക്ഷകള്‍ പാസാകണം എന്ന നിബന്ധനയില്‍ ഇളവ് നിലനില്‍ക്കുന്നുണ്ടായിരുന്നു.

2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2011 ല്‍ സംസ്ഥാനത്ത് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോള്‍ പ്രധാനാധ്യാപക നിയമത്തിന് വകുപ്പ് തല പരീക്ഷ പാസാകണം എന്ന നിബന്ധന ഉള്‍പ്പെടുത്തി.

advertisement

Also Read-കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനം; അധ്യാപകരെല്ലാം വാക്‌സിനെടുക്കണം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

വിദ്യാഭ്യാസ അവകാശനിയമം പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രമാണ് ബാധകം എന്നതിനാല്‍ ഈ ഒരു വ്യവസ്ഥ എല്‍പി/യുപി പ്രധാനാധ്യാപക നിയമനത്തിന് മാത്രമാണ് ബാധകമായിട്ടുള്ളത്.

എന്നാല്‍ 50 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മുന്‍പ് നിലവിലുണ്ടായിരുന്നതുപോലെതന്നെ സ്ഥാനക്കയറ്റം നല്‍കി വരികയും ഈ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒന്നിലധികം ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ അവസാനം ഇറങ്ങിയ ഉത്തരവ് പ്രകാരം 50 വയസ്സ് പൂര്‍ത്തിയായ അധ്യാപകര്‍ക്ക് വകുപ്പുതല പരീക്ഷ പാസാകണം എന്ന നിബന്ധനയില്‍ 2019 ഫെബ്രുവരി 22 മുതല്‍ മൂന്നുവര്‍ഷം വരെ ഇളവ് അനുവദിച്ച് ഉത്തരവായിരുന്നു. ഈ ഉത്തരവ് കേരള ഹൈക്കോടതി മരവിപ്പിച്ചു.

advertisement

പ്രൈമറി പ്രധാന അധ്യാപക പ്രമോഷന് വകുപ്പുതല പരീക്ഷ പാസ്സാകാത്തവരെ പരിഗണിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ 50 വയസ് പിന്നിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അന്തിമ വിധി വന്നിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read-Periya twin murder case| പെരിയ ഇരട്ടക്കൊല കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 CPM പ്രവർത്തകർ അറസ്റ്റിൽ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളുകളിലെ പ്രധാനധ്യാപക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരവുമായി വിദ്യാഭ്യാസ വകുപ്പ്; 1653 പ്രൈമറി അധ്യാപകർക്ക് സ്ഥാനക്കയറ്റം
Open in App
Home
Video
Impact Shorts
Web Stories