TRENDING:

കണ്ണൂരിൽ ബൈക്ക് ലോറിയിലിടിച്ച് എട്ടുവയസുകാരൻ മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

Last Updated:

പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: പാനൂരിൽ ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് വയസുകാരൻ മരിച്ചു. വിദ്യാര്‍ഥിയായ ഹാദി ഹംദാൻ (ആദില്‍) ആണ് മരിച്ചത്. പാനൂരിന് സമീപം പുത്തൂരില്‍ വച്ചാണ് ദാരുണമായ അപകടമുണ്ടായത്.
ഹാദി ഹംദാൻ
ഹാദി ഹംദാൻ
advertisement

അപകടത്തിൽ ബൈക്ക് ഓടിച്ച ഹാദിയുടെ പിതാവ് അൻവറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൻവറിനെ കോഴിക്കോട്ടെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാനൂര്‍ പുത്തൂര്‍ ക്ലബിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച ഉടൻ ഓടിക്കൂടിയ നാട്ടുകാർ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ അൻവർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ വിദ്യാര്‍ഥിയാണ് ഹാദി ഹംദാൻ.

advertisement

Also Read- കൊല്ലത്ത് ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു

അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News Summary- An eight-year-old boy died in an accident where bike collided with a lorry in Panur Kannur

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ബൈക്ക് ലോറിയിലിടിച്ച് എട്ടുവയസുകാരൻ മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ
Open in App
Home
Video
Impact Shorts
Web Stories