കൊല്ലത്ത് ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു
- Published by:Naseeba TC
- news18-malayalam
Last Updated:
തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട കാർ പൊഴിയിൽ അകപ്പെടുകയായിരുന്നു
കൊല്ലം: പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ ഇറക്കിയത്.
തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട കാർ പൊഴിയിൽ അകപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാൽ ഭാഗത്തോളം കടലിൽ മുങ്ങി. കാർ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോർട്ട് ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ഇവർ ഡോർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
Also Read- പ്രതികളുമായി സെൻട്രൽ ജയിലിലേക്ക് പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; പൊലീസുകാരുള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്
പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വടം കെട്ടി കാർ വലിച്ചെടുക്കുകയായിരുന്നു. പരവൂർ പൊലീസും അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിനെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 17, 2023 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ബീച്ചിലെത്തിയ സംഘം കടലിലേക്ക് കാർ ഓടിച്ചിറക്കി; കാർ കടലിൽ മുങ്ങിത്താണു