TRENDING:

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു

Last Updated:

മെബൈൽ ഫോണിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: തിരുവില്വാമല പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ആദിത്യശ്രീ
ആദിത്യശ്രീ
advertisement

Also Read- കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കോളേജ് വിദ്യാര്‍ഥികള്‍; അപകടം മലയാറ്റൂരിൽനിന്നുള്ള മടക്കയാത്രയില്‍

മെബൈൽ ഫോണിൽ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.

Also Read- ‘എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ല; നിയമം നടപ്പിലാക്കുന്നവര്‍ക്ക് ചിലപ്പോള്‍ കാര്‍ വാങ്ങാന്‍ പൈസ ഉണ്ടാകും’: ഗണേഷ് കുമാർ

advertisement

പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് ഫോറൻസിക് പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. അശോകന്റെയും സൗമ്യയുടെയും എക മകളുടെ അക്കാലത്തിലുള്ള മരണം നാടിനെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories