• HOME
  • »
  • NEWS
  • »
  • kerala
  • »
  • കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കോളേജ് വിദ്യാര്‍ഥികള്‍; അപകടം മലയാറ്റൂരിൽനിന്നുള്ള മടക്കയാത്രയില്‍

കല്‍പ്പറ്റയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കോളേജ് വിദ്യാര്‍ഥികള്‍; അപകടം മലയാറ്റൂരിൽനിന്നുള്ള മടക്കയാത്രയില്‍

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തായിരുന്നു അപകടം

  • Share this:

    വയനാട് കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു.  ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ  പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വർഷ വിദ്യാർഥി കാസർകോട് വെള്ളരിക്കുണ്ട് പുത്തൻപുരയ്ക്കൽ സ്നേഹ ജോസഫ്(20) എന്നിവരാണ് മരിച്ചത്. മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

    Also Read- വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

    ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പുഴമുടി ജംഗ്ഷന് സമീപത്തെ വളവിൽ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാർ റോഡിന്റെ മതിൽക്കെട്ടിന് 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു.

    Also Read- ഇടുക്കി പൂപ്പാറ അപകടത്തിൽ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം അഞ്ചായി

    അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

    Published by:Arun krishna
    First published: