TRENDING:

'ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ നിന്നും ഉന്നത സര്‍വകലാശാലകളിലേക്ക് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നു': എളമരം കരീം

Last Updated:

ജമാഅത്തെ ഇസ്ലാമി പ്രച്ഛന്ന ഇടതുപക്ഷമായി അഭിനയിക്കുകയായിരുന്നു. ഇടതുപക്ഷം ഇടപെടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പുതിയ മുഖം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം ജമാ അത്തെ ഇസ്ലാമിയുമായുള്ള പോര്‍മുഖം വീണ്ടും തുറന്ന് സിപിഎം. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ മൈക്രോസ്കോപിക് മൈനോറിറ്റിയായ ജമാ അത്തെ ഇസ്ലാമി സാംസ്കാരിക പ്രവര്‍ത്തകരെ മാധ്യമസ്ഥാപനങ്ങളുപയോഗിച്ച് വിലയ്ക്കെടുത്തുവെന്നാണ് എളമരം കരീം എംപിയുടെ പ്രധാനവിമര്‍ശനം. വിലയ്ക്കെടുത്ത ബുദ്ധിജീവികളെയുപയോഗിച്ച് സമാന്തരമായ ആശയലോകം ഉണ്ടാക്കാനാണ് ജമാ അത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
advertisement

മാധ്യമം പത്രത്തെയും ആഴ്ചപ്പതിപ്പിനെയും ഇതിനായി ഉപയോഗിച്ചു. കെ ബാലകൃഷ്ണനും സി രാധാകൃഷ്ണനുമടക്കമുള്ളവരെ ജമാ അത്തെ ഇസ്ലാമി ഉപയോഗിച്ചെന്നും എളമരം കരീം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി പ്രച്ഛന്ന ഇടതുപക്ഷമായി അഭിനയിക്കുകയായിരുന്നു. ഇടതുപക്ഷം ഇടപെടുന്ന വിഷയങ്ങളില്‍ ഇടപെട്ട് പുതിയ മുഖം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇന്‍റലക്ച്വല്‍ ജിഹാദ് ചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് മാധ്യമം പ്രതിസ്ഥാനത്തായതെന്നും എളമരം കരീം പറഞ്ഞു.

Also Read രേഷ്മയെ കൊലപ്പെടുത്തിയത് തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിനെന്ന് അനു; അത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

advertisement

ഇസ്ലാമികരാഷ്ട്രമെന്ന ആശയമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. അതിലേക്കെത്താന്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ജമാ അത്തെ ഇസ്ലാമി കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്നും എളമരം കരീം ആരോപിച്ചു.

നാദാപുരം മേഖലയില്‍ സുന്നി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പോലും ജമാഅത്ത് കേഡര്‍മാരാക്കി മാറ്റാന്‍ സിപിഎം വിരോധം ഉപയോഗിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ വഴിയാണ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ചെലവും സംഘടന നല്‍കുന്നു. ഡല്‍ഹിയിലെ മലയാളി കൂട്ടായ്മ വഴി ഇവരെ ജമാ അത്തെ ഇസ്ലാമിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും എളമരം കരീം ആരോപിച്ചു.

advertisement

Also Read ഹലാൽ വാക്സിൻ വിവാദം: 'ജീവൻ രക്ഷിക്കാൻ ഹലാലല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച വാക്‌സിന്‍ സ്വീകരിക്കാം': ജമാഅത്തെ ഇസ്ലാമി

മാധ്യമ സ്ഥാപനങ്ങളിലേക്കും ജമാ അത്തെ ഇസ്ലാമി കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അല്‍ ജസീറ അടക്കമുള്ള മാധ്യമസ്ഥാപനങ്ങള്‍ വഴി ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും കരീം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമസ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമിയുടെ തന്നെ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് എളമരം കരീം ആരോപിച്ചു. പരസ്യത്തിലെ കമ്മീഷന്‍ തട്ടിപ്പുകളും ഭൂമിക്കച്ചവടവും മാധ്യമസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്നുണ്ടെന്നും കരീം ആരോപിച്ചു. 5500 കോടി രൂപയാണ് വിഷന്‍ 2016 എന്ന പദ്ധതിക്കായി സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്. ഈ പണത്തിന്‍റെ വരവ് ദുരൂഹമാണെന്നും എളമരം കരീം പറഞ്ഞു.

advertisement

സിമിയിലൂടെ ജമാഅത്തെ ഇസ്ലാമി വളര്‍ത്തിക്കൊണ്ടുവന്നവരാണ് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും ഉണ്ടാക്കിയത്. ആർഎസ്‌എസിന്റെ അതേ സംഘടനാരീതിയും ശൈലിയുമാണ്‌ ജമാ അത്തെ ഇസ്ലാമിക്കെന്നും എളമരം കരീം പറഞ്ഞു. ഒരിടത്ത് സര്‍സംഘ് ചാലകും മറ്റതില്‍ അമീറും. ഇരുവരും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവരല്ല. ആര്‍എസ്എസ് മനുസ്മൃതിയും ജമാ അത്തെ ഇസ്ലാമി ശരീഅത്തും അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. മതരാഷ്ട്രവാദപ്രസ്ഥാനവുമായി യോജിക്കുന്നതിനെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുജാഹിദ് ‌പ്രസ്ഥാനവും എതിർക്കുന്നു. എന്നാൽ അപകടകരമായ തീവ്രവാദ രാഷ്ട്രീയം ഉയർത്തുന്ന ഇവരുമായി കോൺഗ്രസും മുസ്ലിംലീഗും രാഷ്ട്രീയമുന്നണി ഉണ്ടാക്കുകയാണ്‌. നാലു വോട്ടിനായുള്ള ഈ സഖ്യം നാട്‌ തിരസ്‌കരിക്കുമെന്നും കരീം പറഞ്ഞു.

advertisement

കെ ടി കുഞ്ഞിക്കണ്ണന്‍റെ 'ഇസ്ലാമിക തീവ്രവാദം, ജമാ അത്തെ ഇസ്ലാമി വിമര്‍ശനത്തിനൊരാമുഖം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു എളമരം കരീം. എൻജിഒ യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ കെ അബ്ദുൾ അസീസ്‌ അധ്യക്ഷനായി. ഡോ. എ കെ അബ്ദുൾ ഹക്കീം പുസ്‌തകം സ്വീകരിച്ചു. പുസ്‌തക രചയിതാവ്‌ കെ ടി കുഞ്ഞിക്കണ്ണൻ സംസാരിച്ചു

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജമാ അത്തെ ഇസ്ലാമി കേരളത്തില്‍ നിന്നും ഉന്നത സര്‍വകലാശാലകളിലേക്ക് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നു': എളമരം കരീം
Open in App
Home
Video
Impact Shorts
Web Stories