TRENDING:

പാലക്കാട് ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

Last Updated:

സ്കൂട്ടർ പൂർണമായും കത്തിനശിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: നെന്മാറ വിത്തനശ്ശേരിയിൽ ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തി നശിച്ചു. ആളപായമില്ല. കിണാശ്ശേരി ആനപ്പുറം സ്വദേശി എം നിയാസ്, ഭാര്യ എ ഹസീന എന്നിവർ സഞ്ചരിച്ച സ്കൂട്ടറാണ് രാവിലെ 10 മണിയോടെ വിത്തനശ്ശേരിയിൽ വച്ച് കത്തി നശിച്ചത്.
ഇലക്ട്രിക് സ്കൂട്ടർ പൂർണമായി കത്തിനശിച്ചു
ഇലക്ട്രിക് സ്കൂട്ടർ പൂർണമായി കത്തിനശിച്ചു
advertisement

Also Read- കോട്ടയത്ത് കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ദമ്പതികൾ. വിത്തനശ്ശേരിയിൽ എത്തിയപ്പോൾ സ്കൂട്ടറിൽ നിന്ന് പുക ഉയർന്നു. തുടർന്ന് സ്കൂട്ടർ നിർത്തി ഇരുവരും മാറിനിന്നു. സ്കൂട്ടറിലെ പെട്ടിക്കകത്ത് ആർസി ബുക്കും മറ്റു രേഖകളും ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കും എന്ന ഭയത്താൽ എടുക്കാൻ ശ്രമിച്ചില്ല.

Also Read- കാറിന് തീപിടിച്ച് യുവാവിന്റെ മരണം: ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവരമറിഞ്ഞ് നെന്മാറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. കൊല്ലങ്കോട് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. തീ അണയും വരെ പൊട്ടലും ചീറ്റലും ഉണ്ടായത് സ്ഥലത്ത് ഭീതി പരത്തി. നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ദമ്പതികള്‍ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
Open in App
Home
Video
Impact Shorts
Web Stories