കോട്ടയത്ത് കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു
കോട്ടയം: വാകത്താനത്ത് കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബുസാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാബുവിന്റെ i10 കാറിനാണ് ഇന്നലെ തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. അഗ്നിബാധയിൽ കാർ പൂർണമായി കത്തിനശിച്ചിരുന്നു. കാറിൽ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റർ അകലെ വച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചത്.
Also Read- കാറിന് തീപിടിച്ച് യുവാവിന്റെ മരണം: ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ്
കഴിഞ്ഞ ദിവസം മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിലും കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചിരുന്നു. മാവേലിക്കര ഗവ.ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശാണ് (കണ്ണൻ -35) മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം അർധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.
advertisement
Also Read- കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
കത്തിയ വാഹനത്തിനുള്ളിൽ നിന്ന് വാഹനത്തിനുള്ളിൽ നിന്ന് ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
August 09, 2023 10:04 AM IST