50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിറ്റുകളുമാണ് അത്തരത്തിൽ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. പരിശോധന പൂർത്തിയാക്കിയ മെഷീനുകളിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15-ൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടാവുകയാണെങ്കിൽ അധിക ബാലറ്റ് യൂണിറ്റ് സജ്ജമാക്കും.
വോട്ടെടുപ്പിന് ആവശ്യമായ പോളിംഗ് സാധനങ്ങളും ഫാറങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ട്. EVMകൾ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് ജില്ലാ വെയർഹൗസിൽ നിന്നും വരണാധികാരികൾക്ക് ലഭ്യമാക്കും.
advertisement
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലായി 2 ഘട്ടങ്ങളായി നടക്കും.ഡിസംബർ 13നാണ് വോട്ടെണ്ണെൽ.
സംസ്ഥാനത്ത് ആകെയുള്ള 1,200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്ത് മട്ടന്നൂർ ഉൾപ്പടെ എല്ലായിടത്തും പെരുമാറ്റച്ചട്ടം നിലവിൽവന്നു
രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്.തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും.
തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന് നടക്കും . നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിൻവലിക്കാം
