അമേരിക്കയിലുള്ള ഷിജു വർഗീസിന്റെയും സഹോദരങ്ങളുടെയുമാണ് കമ്പനി. 12 കമ്പനികളുടെ കൂട്ടായ്മയാണ് ഇഎംസിസി. ആർക്കും ഈ മേഖലയിൽ വേണ്ടത്ര പരിചയവും ഇല്ല.
അതേ സമയം അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായുള്ള മത്സ്യബന്ധന മേഖലയിലെ കരാറിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയാണ്. സമര പരിപാടികൾ തീരുമാനിക്കാൻ വിവിധ സംഘടനകളുടെ യോഗം കൊച്ചിയിൽ ചേരും. കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ ആവില്ലെന്ന് തൊഴിലാളികൾ പറയുന്നു.
advertisement
മത്സ്യബന്ധന മേഖലയിലും മത്സ്യത്തൊഴിലാളികളിൽ തന്നെയും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തൽ. പുതിയ മത്സ്യബന്ധന യാനങ്ങൾ അനുവദിക്കേണ്ടതില്ലെന്ന പ്രഖ്യാപിത നയങ്ങൾ അട്ടിമറിച്ചു കൊണ്ടുള്ളതാണ് കരാർ. 25 വർഷത്തേക്ക് കമ്പനിക്ക് പൂർണമായും അധികാരം നൽകുന്ന രീതിയിലുള്ളതാണ് കരാർ പുതിയ തീരുമാനത്തിലൂടെ കേരളത്തിന്റെ കടൽ തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു.
Also Read- പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍; ബന്ധുവിനായി തിരച്ചില്‍
ഇ എം സി സി എന്ന കമ്പനിയെ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുകയാണ്. കരാർ സംബന്ധിച്ചുള്ള പൂർണ വിവരങ്ങളും പുറത്ത് വിടുന്നില്ല. ഇതിനിടയിലാണ് ഇതുസംബന്ധിച്ച ഒന്നുമറിയില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും. ഇത് പൊതുവിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു. കരാർ റദാക്കുന്നത് വരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.
5000 കോടിരൂപയുടെ കരാർ ഇ എം സി സിക്ക് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. എന്നാൽ ഇത്തരമൊരു കരാർ ഒപ്പിട്ടിട്ടില്ലെന്ന് പറഞ്ഞ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്നും ആരോപിച്ചിരുന്നു.