വീടുണ്ടാക്കാനുള്ള പണം ലഭിച്ചതു സംബന്ധിച്ച് കഴിഞ്ഞ ദിവസത്തെ മൊഴികളിൽ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരൻ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നൽകിയതിന്റെ രേഖകളും ഹാജരാക്കി. തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകൾ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി.
25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് പുറമെ പണം ലഭിച്ചെങ്കിൽ അതെന്തിനുപയോഗിച്ചു എന്നു കൂടെ ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഒപ്പം സാമ്പത്തിക സ്രോതസുകളും അന്വേഷണ പരിധിയിൽ വരും.
advertisement
ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ ഉണ്ട്. അതിനായി പത്തു ദിവസം സമയം അനുവദിച്ചു. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത് കൊണ്ടാണ് വിജിലൻസിനെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം സ്വാഭാവിക നടപടിയാണെന്നും ഷാജി പറഞ്ഞു.