അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നാളെ കെ.എം. ഷാജിയുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഭാര്യയെ വിളിച്ചുവരുത്തിയിരിക്കുന്നത്.
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ.എം. ഷാജി എം.എല്‍.എയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു. ഭാര്യ ആശയെ കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. നാളെ കെ.എം. ഷാജിയുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഭാര്യയെ വിളിച്ചുവരുത്തിയിരിക്കുന്നത്. പ്ലസ് ടു കോഴ്സ അനുവദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇ.ഡി നടപടി.
അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.
advertisement
കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ .എം ഷാജി എം.എൽ.എയുടെ അടുത്ത അനുയായിയായ ടി.ടി ഇസ്മയിലിനെ കോഴിക്കോട് ഇ.ഡി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2020 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു