യാത്രകൾ ഔദ്യോഗികമായിരുന്നുവോ അനൗദ്യോഗികമായിരുന്നുവോ എന്ന് അറിയാനാണ് യാത്രയ്ക്ക് ടി എ/ഡി എ കൈപ്പറ്റിയോ എന്ന് അന്വേഷിക്കുന്നത്. സ്പീക്കറുടെ യാത്ര സംബന്ധിച്ച് യു എ ഇ കോൺസുലേറ്റിലെ വിവരങ്ങളും സർക്കാർ വിവരങ്ങളും തമ്മിൽ വൈരുധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കോൺഗ്രസിലെ ശരിക്കും ബേബി അരിതാ ബാബു അല്ല; 'കുഞ്ഞൻ' മത്സരിക്കുന്നത് കോഴിക്കോട്
വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സ്പീക്കറെ ഇ ഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കായതിനാൽ അതിനു ശേഷം ഹാജരാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇ ഡിയും സ്പീക്കറെ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
advertisement
സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ, സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരൺ, ലിഫാർ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരിൽ എടുത്ത സിം കാർഡ് ശ്രീരാമകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഉപയോഗിച്ചിരുന്ന ഫോണിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
62388 30969 എന്ന നമ്പർ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് നാസ് അബ്ദുള്ള എന്ന നാസർ മൊഴി നൽകിയത്. സ്വർണക്കടത്ത് വിവാദമായതോടെ ഈ സിം കാര്‍ഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു.
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു
മന്ത്രി കെ ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇവരുടെ അടുത്ത സൗഹൃദ വലയത്തിൽ ഉള്ള ആളാണ് നാസ് അബ്ദുല്ല. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്. യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിദേശ മലയാളികളായ ഡോ.കിരൺ, ലഫാർ മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തത്.
മിഡില്‍ ഈസ്റ്റ് കോളജ് ഉടമയാണ് ലെഫീര്‍ മുഹമ്മദ്. ശിവശങ്കറും സ്വപ്ന സുരേഷും കോളജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. കോളജില്‍ ജോലി ലഭിക്കാനായി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നും ജോലിക്കായുള്ള അഭിമുഖത്തിനായി കോളജിലെത്തിയപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കിയിരുന്നു. കോളജിന്റെ ഡീനായ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ഡോ. കിരണിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഡോ. കിരൺ, ലഫീർ മുഹമ്മദ് എന്നിവരെ ഇ ഡിയും ചോദ്യം ചെയ്തിരുന്നു. പരമാവധി വിവരങ്ങൾ ശേഖരിച്ച ശേഷം ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്ത ശേഷം കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. അതിനുള്ള തയ്യാറെടുപ്പിലാണ് ഇ ഡി.