advertisement

കോൺഗ്രസിലെ ശരിക്കും ബേബി അരിതാ ബാബു അല്ല; 'കുഞ്ഞൻ' മത്സരിക്കുന്നത് കോഴിക്കോട്

Last Updated:

കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ പ്രതിഭയാണ് അരിതയുടെ എതിർ സ്ഥാനാർഥി.

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക കഴിഞ്ഞദിവസം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. കായംകുളത്തെ സ്ഥാനാർഥിയായി അരിതാ ബാബുവിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അരിതാ ബാബുവിനെ വിശേഷിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥികളിലെ ഒറിജിനൽ ബേബി അരിതാ ബാബുവല്ല. അത് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ആണ്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നുമാണ് അഭിജിത്ത് ജനവിധി തേടുന്നത്. അഭിജിത്തിനും അരിതാ ബാബുവിനും 26 വയസാണ് പ്രായം. എന്നാൽ, അരിതയേക്കാൾ ഒന്നരമാസം ഇളയതാണ് അഭിജിത്ത്. 26 വയസും എട്ടു മാസവുമാണ് അഭിജിത്തിന്റെ പ്രായം. 1994 ജൂലൈ 19നാണ് അഭിജിത്തിന്റെ ജന്മദിനം. 1994 ജൂൺ 30നാണ് അരിതയുടെ ജന്മദിനം.
advertisement
ജില്ലാ പഞ്ചായത്തിൽ കൃഷ്ണപുരം ഡിവിഷനിൽ നിന്ന് മത്സരിക്കുമ്പോൾ അരിതയ്ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആ തെരഞ്ഞെടുപ്പിൽ അരിത വിജയിക്കുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പുന്നപ്ര ഡിവിഷനിൽ നിന്നും നാമനിർദ്ദേശ പത്രിക നൽകിയിരുന്നുവെങ്കിലും നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മത്സരത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
എന്നാൽ, പത്രിക പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. പത്രിക പിൻവലിക്കുന്നതിന്റെ അവസാന തിയതി എത്താൻ വൈകിയതിനാൽ സ്ഥാനാർഥിയായി അരിതയുമുണ്ടായിരുന്നു.
advertisement
കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകുമെന്ന് നടൻ സലിം കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സലിം കുമാർ ഇക്കാര്യം വ്യക്തമാക്കിയതായി ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചത്,
'നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.
advertisement
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.'
കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ പ്രതിഭയാണ് അരിതയുടെ എതിർ സ്ഥാനാർഥി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസിലെ ശരിക്കും ബേബി അരിതാ ബാബു അല്ല; 'കുഞ്ഞൻ' മത്സരിക്കുന്നത് കോഴിക്കോട്
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement