TRENDING:

ഓവ‍‍ർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Last Updated:

മണക്കാട് - അമ്പലത്തറ റൂട്ടിൽ കമലേശ്വരത്ത് വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു അപകടം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കമലേശ്വരത്ത് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. പാച്ചല്ലൂർ സ്വദേശി ആരിഫ് മുഹമ്മദ് (21) ആണ് മരിച്ചത്. മണക്കാട് - അമ്പലത്തറ റൂട്ടിൽ കമലേശ്വരത്ത് വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു അപകടം. വണ്ടിത്തടം എയ്‌സ് എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ആരിഫ്.
News18
News18
advertisement

പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്നു ആരിഫ്. കമലേശ്വരത്ത് വെച്ച് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി ആരിഫിന്റെ ബൈക്ക് കൂട്ടിയിടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ആരിഫ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് അഷറഫിന്റെയും സുമയ്യയുടെയും മകനാണ് ആരിഫ്. റിസ്വാൻ, അഫ്സൽ എന്നിവർ സഹോദരങ്ങളാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓവ‍‍ർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories