TRENDING:

'യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ' ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ

Last Updated:

ബാനറിലെ വാചകത്തെ ചുറ്റിപ്പറ്റി ട്രോളുകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ യൂണിറ്റുകള്‍ ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ കോളേജുകള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തി.
advertisement

Also Read - കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി എസ്എഫ്ഐ; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം, പോലീസ് ലാത്തിവീശി

തൃശൂര്‍ കേരള വര്‍മ്മ കോളേജ് എസ്എഫ്ഐ യൂണിറ്റ് ഉയര്‍ത്തിയ ബാനറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ' യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ സംഘി ഖാന്‍ ' (Your Dal Will Not Cook Here Bloody Sanghi Khan) എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇതിന്‍റെ ചിത്രവും ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ബാനറിലെ വാചകത്തെ ചുറ്റിപ്പറ്റി ട്രോളുകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

advertisement

'ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എഴുതിവച്ചവൻ നാളെ ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകും', 'ഇംഗ്ലീഷിന് ഇതിലും വലിയ ഗതികേട് വരാൻ ഇല്ല', 'Your instalment not walking here (നിന്റെ അടവ് ഇവിടെ നടക്കില്ല) ' എന്നെല്ലാമുള്ള കമന്‍റുകളും പോസ്റ്റിന് താഴെ നിറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു വൈസ് പ്രിന്‍സിപ്പലായും ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ച കോളേജിലെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ബാനറിനെ ആ തരത്തിലും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ' ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ
Open in App
Home
Video
Impact Shorts
Web Stories