കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി എസ്എഫ്ഐ; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം, പോലീസ് ലാത്തിവീശി
- Published by:Arun krishna
- news18-malayalam
Last Updated:
'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി.
കാലിക്കറ്റ് സർവകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും കറുത്ത ബലൂണുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനെത്തിയത്. ബാരിക്കേഡുകൾ മറികടന്ന വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി. സര്‍വകലാശാല സെമിനാര്‍ ഹാളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന പരിപാടിക്ക് മുന്‍പായി നൂറോളം പ്രവര്‍ത്തകര്‍ പരീക്ഷാ ഭവനിലേക്ക് സംഘടിച്ച് എത്തുകയായിരുന്നു.
സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ അടക്കം കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് എത്തിയത്. പ്രവര്‍ത്തകരുടെ കൈയില്‍ കറുത്ത ബലൂണുകളും ഉണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറെയാണ്, സവര്‍ക്കറയല്ല' എന്ന് എഴുതിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ആര്‍ഷോ അടക്കം ധരിച്ച ടീ ഷര്‍ട്ടില്‍ 'സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പിന്നാലെ പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
December 18, 2023 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി എസ്എഫ്ഐ; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം, പോലീസ് ലാത്തിവീശി