മെഡിക്കൽ റിപ്പോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ച കാര്യം പറയുന്നില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കള്ള് കുടിക്കാത്തതാണോ പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിമാനത്തിനുള്ളിൽ അവർ പെരുമാറിയത് കണ്ടാൽ ആർക്കും അങ്ങനെ തോന്നിപ്പോകും. തനിക്ക് തോന്നിയതാണ് പറഞ്ഞതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വി.ഡി സതീശനും കെ.സുധാകരനും ചേർന്നാണ് അക്രമികളെ വിമാനത്തിൽ കയറ്റിവിട്ടത്. സാമാന്യ ബോധമുള്ള ഒരാളും ചെയ്യുന്ന പ്രവർത്തിയല്ല അവർ ചെയ്തത്, ജയിലിൽ കിടന്ന സ്വപ്നയാണ് നിലവിൽ യുഡിഎഫിന്റെ പ്രധാന സംരക്ഷകയെന്നും ഗാന്ധിസവും നെഹ്‌റുയിസവുമൊക്കെ വിട്ട് കോൺഗ്രസ് ഇപ്പോൾ മറ്റ് ചില ഇസങ്ങൾക്ക് പുറകെയാണെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
advertisement
ഇ.പി ജയരാജനാണ് മദ്യപിച്ചതെന്ന വി.ഡി സതീശന്റെ പ്രസ്താവന കുറിച്ചുള്ള ചോദ്യത്തിന് അത് സതീശൻ മദ്യപിച്ചത് കൊണ്ട് തോന്നണുന്നതാണെന്നാണ് ജയരാജൻ പറഞ്ഞത്.
Also read- 'വിമാനത്തിനുള്ളില്‍ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം'; പി ജയരാജന്‍
അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിക്ക് നേരെ കറുത്ത സാരി ഉടുത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. 10 ലധികം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
Also read- കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ച നടന്നത്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുനിത് നാരായണന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് വീഡിയോ പകര്‍ത്തിയതെന്നും പൊലീസ് പറയുന്നു.
ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയര്‍ ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്‍സ് ആന്‍ഡ് ഇന്‍സിഡെന്‍സ് റൂള്‍സ്-2012) 22, എയര്‍ക്രാഫ്റ്റ് ആക്ട് 11 എ, സിവില്‍ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.