P Jayarajan | 'വിമാനത്തിനുള്ളില്‍ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം'; പി ജയരാജന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്.
ആലപ്പുഴ: മുഖ്യമന്ത്രി വന്ന വിമാനത്തിനുള്ളില്‍ ഇന്നലെ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസമെന്ന് പി ജയരാജന്‍. സുധാകരന്‍ ആകാശത്ത് ഭീകരപ്രവര്‍ത്തനം നടത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷം സംഘര്‍ഷവും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.
അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിക്ക് നേരെ കറുത്ത സാരി ഉടുത്ത് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. 10 ലധികം മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വലിയതുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
advertisement
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ സുനിത് നാരായണന്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളാണ് വീഡിയോ പകര്‍ത്തിയതെന്നും പൊലീസ് പറയുന്നു.
ഐപിസി 120 ബി, 332, 307, 34 വകുപ്പുകളും എയര്‍ ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ആക്‌സിഡന്‍സ് ആന്‍ഡ് ഇന്‍സിഡെന്‍സ് റൂള്‍സ്-2012) 22, എയര്‍ക്രാഫ്റ്റ് ആക്ട് 11 എ, സിവില്‍ ഏവിയേഷന്‍ ആക്ട് 3(1)(എ) അനുസരിച്ചുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2022 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P Jayarajan | 'വിമാനത്തിനുള്ളില്‍ നടന്നത് സുധാകരന്‍ മോഡല്‍ ഗുണ്ടായിസം'; പി ജയരാജന്‍