മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് പള്ളി വികാരി നിധിൻ പനവേലിൽ പറഞ്ഞു. വേദനിക്കുന്നവർക്കൊപ്പം നിൽക്കണമെന്നും അജണ്ട അല്ല വസ്തുതകൾ ആണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി പോലുള്ള പ്രോപ്പഗന്റ സ്റ്റോറികൾ ഒരുവശത്ത് പ്രചരിപ്പിക്കുമ്പോൾ സത്യം വിളിച്ചു പറയേണ്ടത് ആവശ്യമാണെന്ന തോന്നലിലാണ് മണിപ്പൂർ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. സഭ തന്നെ മണിപ്പൂർ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതെന്നും ലവ് ജിഹാദിന്റെ ഊതിപെരുപ്പിച്ച കണക്കുകൾക്ക് പകരം കൃത്യമായ കണക്കുകൾ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ മറ്റു രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്‍റെ പിന്നാലെ മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അതിരൂപതയിലെ ഒരു പള്ളി രംഗത്ത് എത്തിയിരിക്കുന്നത്.
advertisement