'സഭകൾ പ്രദര്‍ശിപ്പിക്കേണ്ടത് 'ലവ് സ്റ്റോറി'കള്‍; ഹേറ്റ് സ്റ്റോറി'കളല്ല;' ഗീവര്‍ഗീസ് കൂറിലോസ്
- Published by:Arun krishna
- news18-malayalam
Last Updated:
സംഭവത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.
ക്രൈസ്തവ സഭകള്‍ വിവാദ സിനിമ 'ദി കേരളാ സ്റ്റോറി' പ്രദര്‍ശിപ്പിച്ചതിനെ വിമര്‍ശിച്ച് സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭ ബിഷപ്പ് ഗീവര്‍ഗീസ് കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും "ലവ് സ്റ്റോറി " ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേരള സ്റ്റോറി എന്ന സിനിമയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. സിനിമയുടെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയിൽ ആരും വീണുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയ്ക്ക് പിന്നാലെ മറ്റ് ചില ക്രിസ്ത്യൻ രൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
advertisement
സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസ പരിശീലന ക്ലാസിന്റെ ഭാഗമായി ഏപ്രില്‍ നാലിനാണ് സിനിമ പ്രദർശിപ്പിച്ചത്. പ്രണയ ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി അതിരൂപത മീഡിയ ഡയറക്ടര്‍ ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയിലെ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് കേരളാ സ്റ്റോറി പ്രദര്‍ശനം നടന്നത്. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചു. തലശേരി രൂപത സിനിമ ഉടന്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
April 09, 2024 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഭകൾ പ്രദര്‍ശിപ്പിക്കേണ്ടത് 'ലവ് സ്റ്റോറി'കള്‍; ഹേറ്റ് സ്റ്റോറി'കളല്ല;' ഗീവര്‍ഗീസ് കൂറിലോസ്