പറവൂര്‍ മണ്ഡലത്തിലെ കൗണ്‍സിലറാണ് കെ ജെ ഷൈൻ. ഇടതുപക്ഷത്തിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി. പ്രചാരണത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ ഷൈന്‍ ടീച്ചര്‍ നിറഞ്ഞുനിന്നിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് മണ്ഡലത്തില്‍ സ്വീകാര്യതയുണ്ടെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.
ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024
എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത് യാഥാര്‍ത്ഥ്യമായാല്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് തോല്‍വിയാണ്. അതേസമയം കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. പക്ഷേ കോണ്‍ഗ്രസ് കോട്ട സുരക്ഷിതമാണെന്ന് ഒന്നൊഴിയാതെ എല്ലാ സര്‍വേയും പറയുന്നു. ബിജെപിക്ക് ഇവിടെ ഡോ. കെ എസ് രാധാകൃഷ്ണനാണ് സ്ഥാനാര്‍ത്ഥി.
advertisement
2019ല്‍ അണ്‍ഫോണ്‍സ് കണ്ണന്താനം 1.37 ലക്ഷത്തില്‍ അധികം വോട്ട് നേടിയിരുന്നു. ഇതില്‍ കൂടുതല്‍ നേടുന്നതിലായിരുന്നു ബിജെപി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019ല്‍ 1,69,053 വോട്ടിനായിരുന്നു ഹൈബിയുടെ ജയം. ഫലം പുറത്തുവരുമ്പോള്‍ ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഒന്നും സംഭവിക്കില്ലെന്ന് യുഡിഎഫും ആവര്‍ത്തിക്കുന്നു.