എറണാകുളം മാര്‍ക്കറ്റിലെ സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍ അടയ്ക്കുവാന്‍ ഇന്നലെയാണ് കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശിച്ചത്. എറണാകുളം മാർക്കറ്റിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചത്.
TRENDING:തിരുവനന്തപുരം എസ്എടി ആശുപത്രി ഹോസ്റ്റലിന് സമീപം മധ്യവയസ്കൻ തൂങ്ങിമരിച്ചനിലയിൽ [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'കണക്ക്'തെറ്റിയില്ല; ഒരു മിനിറ്റിൽ 196 ചോദ്യങ്ങൾക്ക് ഉത്തരം നല്‍കി പത്തുവയസുകാരാൻ ഗിന്നസ് റെക്കോഡിലേക്ക് [NEWS]
advertisement
മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മുതലാണ് സമാന്തര മാർക്കറ്റ് ആരംഭിച്ചത്. ഇതേ തുടർന്ന് ഇവിടെ ആൾക്കൂട്ടം ഉണ്ടാവുകയും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയുമായിരുന്നു.