TRENDING:

വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചുവെന്ന് വത്സൻ തില്ലങ്കേരി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ശബരിമലയിൽ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള മുഴുവനാളുകളുടെയും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ‌ വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോഴാണ് രേഖകൾ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement

ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആളെ വേണം

ശബരിമലയിൽ‌ ഡ്യൂട്ടിക്കായി നിയോഗിച്ച വനിതാ പൊലീസുകാരെ പരിശോധിച്ച ശേഷം മാത്രമാണ് മലകയറാന്‍ അനുവദിച്ചതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വലിയ പ്രതിഷേധമുണ്ടാകുമെന്ന് അറിയച്ചതോടെ മുഴുവനാളുകളുടെയും പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചു. ഇത് പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ജലീലിനെ കൈവിടാതെ സിപിഎം;പ്രതിഷേധം ശക്തമാക്കാന്‍ ലീഗ്

ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ പ്രകോപിപ്പിച്ച് കലാപകാരികളാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. പമ്പയിൽ ഒരു സൗകര്യവും ഒരുക്കാത്ത സർക്കാർ സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്ക് വെള്ളവും ഭക്ഷണവും വിരി വയ്ക്കാനുള്ള അവകാശം നിഷേധിച്ചു. എന്നാൽ അയ്യപ്പഭക്തർ പിണറായി സർക്കാർ ഒരുക്കിയ കെണിയിൽ വീണില്ല. മറ്റേതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ പോകുന്നതിന് മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് എടുക്കണമെന്ന് സർക്കാർ പറയുമോ? ശബരിമലയിൽ അയ്യപ്പന് ഭക്തർ നൽകുന്ന കാണിക്ക പണം എടുത്താണ് ദേവസ്വം ബോർഡ് സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത് സുപ്രീംകോടതിയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചുവെന്ന് വത്സൻ തില്ലങ്കേരി