TRENDING:

മൂന്നാറിലെ ചുറ്റിക്കറക്കവും ബസിലെ താമസവും; കെഎസ്ആർടിസിയുടെ പാക്കേജിന് മികച്ച പ്രതികരണം

Last Updated:

80 കിലോമീറ്റർ സർവ്വീസുള്ള ഇതിൽ നിന്നും കെഎസ്ആർടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപയും വരുമാനം ലഭിക്കുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസ്-  സൈറ്റ്
advertisement

സീനിം​ഗ് സർവ്വീസിന് മികച്ച പ്രതികരണം.  വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം കൊടുക്കുന്ന സ്ലീപ്പർ ബസ് ആരംഭിച്ച നവംബർ 14 മുതൽ ജനുവരി 10 വരെ 2, 80,790 രൂപ വരുമാനം ലഭിച്ചു. തുടർന്ന് ജനുവരി 1 മുതൽ ആരംഭിച്ച സൈറ്റ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  80 കിലോമീറ്റർ സർവ്വീസുള്ള ഇതിൽ നിന്നും കെഎസ്ആർടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപയും വരുമാനം ലഭിക്കുണ്ട്.

advertisement

Also Read-ചാരുകസേരയിലിരുന്ന് ഓർമ്മകൾ പുതുക്കി 'മംഗലശ്ശേരി നീലകണ്ഠന്‍'; ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയില്‍

കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെ തിരക്ക് വെച്ച് 3 സ്ലീപ്പറും സൈഡ് സീനിങ്ങിൽ നിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാറിൽ ഇത്തരത്തിൽ കൂടുതൽ ബസുകൾ സർവ്വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. നിലവിൽ ഒരു ബസിൽ 16 സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്, 3 ബസുകളിലായി 48 സ്ലീപ്പർ സീറ്റുകളിൽ ഉള്ളവയിൽ 53 സീറ്റുകൾക്ക് വരെ ദിവസേന ബുക്കിം​ഗ് ലഭിക്കുന്നു. ഇതിൽ നിന്നും കൂടുതൽ വരുമാനവും കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്.

advertisement

Also Read-'എന്‍റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കുന്നു': ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തോട് പി.സി.ജോർജ്

മൂന്നാറിന് വേണ്ടി പ്രത്യേകമായി രണ്ട് വശത്തേക്കും 8 സ്ലീപ്പർ വീതമുള്ള രണ്ട് കമ്പാർട്ട്മെന്റായുള്ള ബസിന്റെ നിർമ്മാണവും ഇതിനകം ആരംഭിച്ചു കഴി‍ഞ്ഞു. മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, പുതിയതായി ടാറ്റയുടെ റ്റീ മ്യൂസിയത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റ്റീ മ്യൂസിയത്തിൽ എത്തുന്ന കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക പരി​ഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും.

advertisement

ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പർ ബസിലെ താമസക്കാർക്ക് 200 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാറിലെ ചുറ്റിക്കറക്കവും ബസിലെ താമസവും; കെഎസ്ആർടിസിയുടെ പാക്കേജിന് മികച്ച പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories