മുന്നാറിൽ ദിവസേന സഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. എന്നാൽ താരങ്ങൾ 3 KSRTC ബസുകൾ ആണ്. രാത്രിയിൽ സഞ്ചാരികൾക്ക് സുരക്ഷിത താമസത്തിന് അവസരം ഒരുക്കുകയാണ് ഈ ബസുകൾ. സേവനം തുടങ്ങി ഈ സമയം വരെ ഒരു ദിവസവും സീറ്റുകൾ കാലിയായി കിടന്നിട്ടില്ലെന്ന് അധികൃതർ പറയുന്നു.