വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ബസില്‍ താമസ സൗകര്യം; പുതിയ പദ്ധതിയുമായി KSRTC
വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ബസില്‍ താമസ സൗകര്യം; പുതിയ പദ്ധതിയുമായി KSRTC
ബസുകൾ താമസ സൗകര്യമുള്ള മുറികളാക്കാനാണ് പുതിയ പദ്ധതി
News18
Last Updated :
Share this:
തിരുവനന്തപുരം: നിരത്തിൽ ഓടി ലാഭമുണ്ടാക്കാനുള്ള പദ്ധതികൾ ലക്ഷ്യത്തിൽ എത്താതായതോടെ പുതിയ ആശയങ്ങൾ പരീക്ഷിക്കുകയാണ് കെഎസ്ആർടിസി. ബസുകൾ താമസസൗകര്യമുള്ള മുറികളാക്കാനാണ് പുതിയ പദ്ധതി. പദ്ധതി യാഥാർത്യമായാൽ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസിക്കാനുള്ള സൗകര്യമാകും.
പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ കെഎസ്ആർടിസി ബസ്മൂന്നാറില് ആണ് സജ്ജമാകുന്നത്. ഒരേസമയം 16 പേര്‍ക്കു താമസിക്കാന്‍ കഴിയുന്ന എസി ബസുകളാണ് ഒരുക്കുന്നത്. കിടക്കയും, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ആണ് താമസ സൗകര്യം ബസില്‍ തയ്യാറാക്കുന്നത്.
ബസ് പാർക്ക് ചെയ്യുന്ന ഡിപ്പോയിലെ ശുചിമുറികള്‍ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. കെഎസ്‌ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര മേഖലകളില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം എന്ന ആശയം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി ബസുകൾ കച്ചവട സ്ഥാപനങ്ങൾ ആക്കുന്ന ജോലികളും നടന്നുവരികയാണ്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.