ഡൽഹി, ഛത്തീസ്ഗഡ് അടക്കമുളള സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായിരുന്നു. സാമൂഹിക അകലം അടക്കമുളള മാർഗനിർദേശങ്ങൾ അവിടെ ലംഘിക്കപ്പെട്ടു. സംസ്ഥാനത്ത് ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് എക്സൈസ് വകുപ്പ് മൊബൈൽ ആപ്പിന്റെ സാധ്യതകൾ പരിശോധിക്കുന്നത്.
വെർച്വൽ ക്യൂ മാതൃകയിൽ തിരക്ക് നിയന്ത്രിക്കാനാണ് ശ്രമം. പേര്, മൊബൈൽ ഫോൺ നമ്പർ, സ്ഥലം എന്നിവ ആപ്പിൽ രേഖപ്പെടുത്തിയാൽ മദ്യം വാങ്ങാനെത്താൻ സമയം അനുവദിക്കും. ഈ സമയത്ത് ഔട്ട് ലെറ്റിൽ എത്തിയാൽ ക്യുവോ തിരക്കോ ഇല്ലാതെ മദ്യം വാങ്ങാം. തിരക്കൊഴിവാക്കുന്നതിന് മൊബൈൽ ആപ്പ് അടക്കമുളള സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.
advertisement
You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. അനുമതി ലഭിച്ചാൽ കാലതാമസമില്ലാതെ ആപ്പ് സജ്ജമാകും. ദില്ലി, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോൾ ഉണ്ടായ തിരക്ക് സർക്കാരിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ചിരുന്നു. തുടർന്ന് ദില്ലിയിൽ ഇ-ടോക്കൺ സമ്പ്രദായവും, ഛത്തീസ്ഗഡിൽ മൊബൈൽ ആപ്പും തുടങ്ങി. പോലീസിനും തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അവിടെ ഓൺലൈൻ സാധ്യതകൾ നടപ്പാക്കിയത്.
ലോക് ഡൗൺ കഴിഞ്ഞാലും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം തുടരും. അതിനാൽ തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ മാർഗങ്ങൾ കണ്ടെത്തിയേ മതിയാകൂ. സംസ്ഥാനത്ത് 265 ബിവറേജ് ഔട്ട്ലെറ്റുകളും, കൺസ്യൂമർ ഫെഡിന് 36 ഔട്ട്ലെറ്റുമാണുളളത്. മാർച്ച് 25 നാണ് മദ്യശാലകൾ അടച്ചത്.