മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Cobra in Fridge | വീട്ടമ്മയായ വാണി, ബീറ്റ് റൂട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് കോളിഫ്ലവറിനിടയിൽ പാമ്പിന്‍റെ വാൽ ശ്രദ്ധയിൽപ്പെട്ടത്

News18 Malayalam | news18-malayalam
Updated: May 8, 2020, 4:11 PM IST
മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
News 18
  • Share this:
തൃശൂർ: പച്ചക്കറി എടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ഉള്ളിൽ മൂർഖൻ പാമ്പ്. അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനിൽ കുമാറിന്‍റെ വീട്ടിലാണ് സംഭവം. ഉടൻ തന്നെ പാമ്പിനെ വലിച്ചു പുറത്തേക്ക് ഇട്ടു. പെട്ടെന്ന് അത് ഇഴഞ്ഞുപോകുകയും ചെയ്തു.

പാമ്പ് എങ്ങനെ ഫ്രിഡ്ജിനുള്ളിൽ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോളിഫ്ലവർ ഉൾപ്പടെയുള്ള പച്ചക്കറികൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഇതിനൊപ്പം പാമ്പും ഉണ്ടായിരുന്നോയെന്നാണ് സംശയം.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് പാമ്പിനെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. വീട്ടമ്മയായ വാണി, ബീറ്റ് റൂട്ട് എടുക്കാൻ ശ്രമിക്കുമ്പോഴാണ് കോളിഫ്ലവറിനിടയിൽ പാമ്പിന്‍റെ വാൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സ്പ്രേ എടുത്തു പാമ്പിന് മുകളിൽ അടിച്ചു. അർദ്ധമയക്കത്തിലായ പാമ്പിനെ വീട്ടമ്മ തന്നെ എടുത്തു വീടിന് പുറത്തേക്ക് ഇട്ടു. ഉടൻ തന്നെ അത് ഇഴഞ്ഞുപോകുകയും ചെയ്തു.
TRENDING:മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
കുട്ടികൾ വെള്ളമെടുക്കുന്നതിനായി നിരവധി തവണ ഫ്രിഡ്ജ് തുറന്നിരുന്നു. ഈ സമയത്തൊക്കെ പാമ്പ് അതിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. കൂട്ടികൾ നിരന്തരം ഫ്രിഡ്ജ് തുറന്നിട്ടും കടിയേൽക്കാതെ രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് വീട്ടുകാർ.

വേനൽ കടുത്തതോടെ ഇഴജന്തുക്കൾ വീട്ടിനുള്ളിൽ കയറാനുള്ള സാധ്യത കൂടുതലാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ചൂടുസഹിക്കാനാകാതെ പാമ്പും മറ്റും ഈർപ്പമുള്ള സ്ഥലങ്ങളിൽ ചുരുണ്ടുകൂടി ഇരിക്കാമെന്നും വീട്ടുകാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
First published: May 8, 2020, 4:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading