'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി

ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി

News18 Malayalam | news18
Updated: May 8, 2020, 5:19 PM IST
'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി
rahul gandhi
  • News18
  • Last Updated: May 8, 2020, 5:19 PM IST
  • Share this:
ന്യൂഡല്‍ഹി: ഔറംഗാബാദ് റെയില്‍വെ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 15 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി.

"തൊഴിലാളികളായ എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി. രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്പോഴും ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു" രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

TRENDING:മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരത്തിന് വൈറസ് ബാധ [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
ജൈനയില്‍ നിന്ന് ബുസാവലിലേക്ക് 157 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്ത തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. യാത്രക്കിടയിൽ ഇവര്‍ ട്രാക്കുകളില്‍ ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
First published: May 8, 2020, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading