TRENDING:

Attack on AKG Centre എകെ ജി സെന്ററിന് നേരെ ആക്രമണം; ബോംബ് ആക്രമണമെന്ന് സിപിഎം

Last Updated:

വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും ഇപി ജയരാജന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം. സംസ്ഥാന സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. എകെ ജി സെന്ററിന്റെ മുന്നിലേക്കാണ് വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടി ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ വന്ന അജ്ഞാതരാണ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്.
advertisement

പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, എൽ. ഡി .എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ ഉടൻ സ്ഥലത്തെത്തി.

വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും ഇപി ജയരാജന്‍ പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പികെ ശ്രീമതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചത് എന്ത് തരം സ്‌ഫോടക വസ്തു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടർന്ന് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ എന്നീ സംഘടനകളുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

advertisement

Explosives hurled at AKG centre, CPM headquarters in Thiruvananthapuram around 11.25 pm on  June 30, 2022.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

updating

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attack on AKG Centre എകെ ജി സെന്ററിന് നേരെ ആക്രമണം; ബോംബ് ആക്രമണമെന്ന് സിപിഎം
Open in App
Home
Video
Impact Shorts
Web Stories