കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളെ നേരിടുന്നതെന്ന് വ്യക്തം. അട്ടപ്പാടി ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലാണ് മുഖാമുഖത്തിന് സമർപ്പിച്ച രേഖകളിൽ സംശയം തോന്നി വിദ്യക്കെതിരെ ആദ്യം പരാതിയുമായെത്തിയത്. അതേ പ്രിൻസിപ്പലിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് തുടക്കം മുതൽ വിദ്യയുടെ ശ്രമം. ഇത് കൃത്യമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലെന്നാണ് വിവരം.
Also Read- ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞുവീണു; കെ വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രിൻസിപ്പൽ നടത്തിയ ഗൂഢാലോചനയാണ് വ്യാജരേഖ വിവാദത്തിന് പിന്നിലെന്നാണ് വിദ്യ പൊലീസിനോട് ആവര്‍ത്തിക്കുന്നത്. അഭിമുഖത്തിന് സമർപ്പിച്ച ബയോഡാറ്റയിൽ മഹാരാജാസ് കോളജിൽ താൽക്കാലിക അധ്യാപികയായി പ്രവർത്തിച്ച് പരിചയമുണ്ടെന്ന് എഴുതിയിട്ടുണ്ട്. അല്ലാതെ വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നാണ് വിദ്യ പറയുന്നത്.
advertisement
എത്ര ശ്രമിച്ചാലും വ്യാജ രേഖയുടെ ഒറിജിനൽ പുറത്തുവരില്ലെന്ന ആത്മവിശ്വാസമാകാം വിദ്യയെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. രണ്ടാഴ്ചയിലധികം ഒളിവിൽ കഴിയാൻ അനുവദിച്ചതിലൂടെ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കോൺഗ്രസ് അനുകൂല സംഘടനയിൽപ്പെട്ട അധ്യാപിക എന്ന നിലയിൽ വിദ്യയെ തകർക്കുക എന്ന ലക്ഷ്യവും പ്രിൻസിപ്പലിനുണ്ടായിരുന്നുവെന്ന് വരുത്തി തീർക്കാനും ശ്രമം നടക്കുന്നുണ്ട്.
പ്രിൻസിപ്പലിനൊപ്പം അഭിമുഖ പാനലിൽ ഉണ്ടായിരുന്ന അധ്യാപകർ നിലപാട് മാറ്റിയാൽ കേസ് ദുർബലമാകും. രേഖകളിൽ സംശയം തോന്നിയ സമയം വിദ്യയുമായി സംസാരിച്ച ഫോൺ സംഭാഷണം ഉൾപ്പെടെ തന്റെ ഫോണിൽ നിന്നും നഷ്ടപ്പെട്ടതായി പ്രിൻസിപ്പൽ നേരത്തെ പറഞ്ഞിരുന്നു. സഹ അധ്യാപകരിൽ ചിലർ ഫോണിൽ നിന്നും ബോധപൂർവം റെക്കോർഡിങ് ഒഴിവാക്കിയെന്ന് പോലും പ്രിൻസിപ്പൽ സംശയം പ്രകടിപ്പിച്ചിരുന്നു.