'വിദ്യ ആരെന്നുപോലും അറിയില്ലായിരുന്നു'; ഗൂഢാലോചന ആരോപണത്തിന് അട്ടപ്പാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ മറുപടി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടല്‍ നടത്തില്ലെന്നും ലാലിമോള്‍ പറഞ്ഞു
വ്യാജരേഖ കേസില്‍ ഗൂഢാലോചന നടത്തിയെന്ന കെ. വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
താന്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ് തന്നോട് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പറയുന്നത്. ഒരു സ്ഥാനത്തിരുന്നുകൊണ്ട് ഒരിക്കലും വിദ്യ ആരോപിച്ച പോലുള്ള കാര്യം ചെയ്യില്ല. അവരുടെ ആരോപണത്തിന് താന്‍ ഉത്തരവാദിയല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടല്‍ നടത്തില്ലെന്നും ലാലിമോള്‍ വ്യക്തമാക്കി.
സ്ഥാനത്തിരുന്ന് അധര്‍മം പ്രവര്‍ത്തിക്കില്ല. ധര്‍മത്തിന്റെ പക്ഷത്തേ നില്‍ക്കുകയുള്ളൂ. ഒരു കുട്ടികളോടും വിവേചനം കാണിച്ചിട്ടില്ല, കാണിക്കുകയുമില്ല. എന്നാല്‍, അന്ന് ഇത്തരമൊരു വ്യാജരേഖയെന്നത് ശ്രദ്ധയിപ്പെട്ടപ്പോള്‍, ആത്മാര്‍ഥമായി കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
advertisement
അറസ്റ്റിലായ വിദ്യ തനിയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂര്‍വം കരുവാക്കുകയായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിലെന്നും അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് പ്രിൻസിപ്പലും ഇതില്‍ പങ്കാളിയാണെന്നും വിദ്യ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രിൻസിപ്പല്‍ രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2023 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിദ്യ ആരെന്നുപോലും അറിയില്ലായിരുന്നു'; ഗൂഢാലോചന ആരോപണത്തിന് അട്ടപ്പാടി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ മറുപടി