TRENDING:

'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ

Last Updated:

"കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.എൽ.എ.ക്കെതിരെ ഇത്തരത്തിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചാരണം നടത്തിയിരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും".

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  ഫേസ്ബുക്കിൽ അസഭ്യവാക്കുകൾ നിറഞ്ഞ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിക്കുന്നുതിനെതിരെ കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ പൊലീസിൽ പരാതി നൽകി. ആലുവ റൂറൽ എസ്.പിക്കാണ് എം.എൽ.എ രേഖാമൂലം പരാതി നൽകിയത്.
advertisement

You may also like:'എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് അപമാനം'; നിയമനടപടി സ്വീകരിക്കും: വി.ഡി. സതീശൻ [NEWS]തെറിയഭിഷേകം നടത്തിയ വി ഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]

advertisement

"കഴിഞ്ഞ കുറെ ദിവസങ്ങളായി സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.എൽ.എ.ക്കെതിരെ ഇത്തരത്തിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചാരണം നടത്തിയിരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും". ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

advertisement

തന്‍റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്. ഇത് സൈബർ സഖാക്കളുടെ പ്രവൃത്തിയാണെന്നായിരുന്നു വി.ഡി. സതീശന്റെ ആദ്യ പ്രതികരണം. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ താൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് താൻ സംസാരിക്കാറുള്ളത് എന്നും സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

എന്റെ പേരിൽ ഇന്നലെ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെതിരെ ആലുവ റൂറൽ എസ്.പി. ക്ക് ഇന്ന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.എൽ.എ.ക്കെതിരെ ഇത്തരത്തിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചാരണം നടത്തിയിരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ
Open in App
Home
Video
Impact Shorts
Web Stories