നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും

  COVID 19 | കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും

  പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ജനങ്ങളുമായും ഇവർ ബന്ധപ്പെട്ടിട്ടുള്ളതിനാൽ സമ്പർക്ക പട്ടികയിലുള്ളവരെ മുഴുവൻ കണ്ടെത്തുക എന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു.

  covid 19

  covid 19

  • Share this:
   കാസർഗോഡ്: ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച പത്തു പേരിൽ രണ്ടു പേർ പൊതുപ്രവർത്തകർ. ഇവരുടെ സമ്പർക്ക പട്ടിക ജില്ലയിൽ വീണ്ടും ആശങ്ക പടർത്തുന്നു.

   പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ജനങ്ങളുമായും ഇവർ ബന്ധപ്പെട്ടിട്ടുള്ളതിനാൽ സമ്പർക്ക പട്ടികയിലുള്ളവരെ മുഴുവൻ കണ്ടെത്തുക എന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയാകുന്നു.

   രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകരിൽ ഒരാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ രോഗിക്കൊപ്പം എത്തിയതായും നാട്ടിലെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ചതായും വിവരമുണ്ട്. കൂടാതെ ഇദ്ദേഹം കാൻസർ രോഗിയെയും കൊണ്ട് പരിയാരം മെഡിക്കൽ കോളജിലും എത്തിയിരുന്നു.

   മഹാരാഷ്|ട്രയിൽ നിന്ന് മേയ് നാലിന് എത്തി പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിച്ച പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്നത് ഈ പൊതുപ്രവർത്തകനും ഭാര്യയുമാണ്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് കുട്ടികൾക്കും വ്യാഴാഴ്ച്ച രോഗം കണ്ടെത്തിയിരുന്നു.
   TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]പാസ് വെറുമൊരു കടലാസ് കഷണമല്ല; അതിര്‍ത്തിയിലെത്തുന്നവരോട് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത് [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
   ഈ കാലയളവിൽ മൂന്നുതവണയാണ് ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗിയുമായി വരികയും ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും  ചെയ്തത്.  ഇദ്ദേഹത്തിന്റെ പഞ്ചായത്തംഗം കൂടിയായ ഭാര്യ ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് സൂചന.

   കാൻസർ രോഗിയെ എക്സ്റേയ്ക്ക് വിധേയമാക്കിയ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

   ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട് .1428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1211 പേരും ആശുപത്രികളില്‍ 217 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 47 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
   First published: